മദ്യ ലഹരിയില്‍ റെയിവേ ട്രാക്കിലൂടെ കാറോടിച്ചു; യുവതി അറസ്റ്റില്‍

  • 16/11/2020

മദ്യലഹരിയില്‍ റെയില്‍വെ ട്രാക്കിലൂടെ കാറോടിച്ച യുവതി അറസ്റ്റില്‍. സ്‌പെയിനിലാണ് സംഭവം നടന്നത്. മെട്രോ ട്രാക്കിലൂടെ ഏതാണ്ട് ഒരു മൈല്‍ ദൂരത്തിലാണ് യുവതി കാറോടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 

മദ്യപിച്ച് ലക്കുകെട്ട യുവതി ആദ്യം റോഡിലൂടെ വരികയും പിന്നീട് കാര്‍ മേട്രോ ട്രാക്കിലൂടെ ഓടിക്കുകയുമായിരുന്നു. വളരെയധികം ദൂരം യുവതി ഇത്തരത്തില്‍ യാത്ര തുടര്‍ന്നു.  ഒടുവില്‍ ടയര്‍ കുങ്ങിയതോടെയാണ് കാര്‍ നിര്‍ത്തി യുവതി പുറത്തിറങ്ങാന്‍ തയ്യാറയത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related News