ഞാനാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്: ട്രംപ്

  • 16/11/2020

തെരഞ്ഞെടുപ്പില്‍ തന്റെ പരാജയം സമ്മതിക്കാതെ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. താനാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്നാണ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികകേന്ദ്രങ്ങള്‍ മറ്റൊരു തരത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്' എന്നാണ് ട്വീറ്റിന് ട്വിറ്റര്‍ നല്‍കിയിരിക്കുന്ന ലേബല്‍. ട്രംപിന്റെ അവകാശ വാദം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍  വൈറലായി. ട്വീറ്റ് ഷെയര്‍ ചെയ്തും സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയും നിരവധിപ്പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്. 

ഇന്നലെയും പരാജയം സമ്മതിക്കാന്‍ തയ്യാറാകെ ട്രംപ് രംഗത്തെത്തിയിരുന്നു. വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന്‍ വിജയിച്ചിരിക്കുന്നത് എന്നാണ് ട്രംപ് ഇന്നലെ  പറഞ്ഞത്. താന്‍ ഒന്നും സമ്മതിക്കുന്നില്ല. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട്. കടുത്ത ഒരു തെരഞ്ഞെടുപ്പാണ് നടന്നത് എന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

Related News