വാക്‌സിന്‍ എത്തിയാലും കൊവിഡ് തീരില്ല: ലോകാരോഗ്യ സംഘടന

  • 16/11/2020

വാക്‌സിന്‍ ലഭിച്ചാലും കൊവിഡ് പൂര്‍ണമായി അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ കൊണ്ട് മാത്രം കൊവിഡ് എന്ന രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കാന്‍ സാധിക്കില്ല എന്നാണ് ലോകരോഗ്യസംഘന മേധാവി ടെഡ്രോസ് അദാനേം ഗബ്രിയേസിസ് വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡിനെ നേരിടാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് പ്രയോജനകരമായ മാര്‍ഗം എന്നോണം വാക്‌സിന്‍ കൂടി ഉള്‍ച്ചേരും എന്നാണ് അദ്ദേഹം പറഞ്ഞത്. 

ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, അപകട സാധ്യതയുള്ള ആളുകള്‍, എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇത് മരണ സംഖ്യ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.

Related News