വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് മൊഡേര്‍ണ

  • 17/11/2020

കൊവിഡിനെ ചെറുക്കാന്‍ തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ. അടിന്തര ഉപയോഗത്തിന് അധികൃതരുടെ അനുമതി തേടാന്‍ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കി.

അമേരിക്കയില്‍ മുപ്പതിനായിരത്തില്‍പ്പരം ആളുകള്‍ ഉള്‍പ്പെട്ട പരീക്ഷണമാണ് നടത്തിയത്. ഈ വര്‍ഷാവസാനം രണ്ട് കോടി വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം 50 കോടി ഉത്പാദിപ്പിക്കാനാണ് പരിപാടി എന്നും കമ്പനി അറിയിച്ചു.

Related News