രാമായണവും മഹാഭാരതവും കേട്ടാണ് താന്‍ വളര്‍ന്നത്; മനസില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും ഒബാമ

  • 17/11/2020


തന്റെ മനസില്‍ ഇന്ത്യയ്ക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടെന്ന് മുന്‍ അമേരിക്കന്‍  പ്രസിഡന്റ് ബരാക് ഒബാമ. കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നത് എന്നും അദ്ദേഹം തന്റെ എ പ്രേമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍ പറയുന്നു. 

ഇന്തൊനേഷ്യയിലാണ് താന്‍ ബാല്യകാലം ചെലവഴിച്ചത്. മഹാഭാരതവും രാമായണവും തന്റെ ജീവിതത്തെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായ സമയത്ത് 2010 ലാണ് താന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതിന് മുന്‍പ് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ലെങ്കിലും മനസില്‍ എന്നും ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 


Related News