മത്സ്യത്തിലൂടെ കൊവിഡ് പടരില്ല; പരസ്യമായി പച്ചമീന്‍ കഴിച്ച് മുന്‍ മന്ത്രി

  • 18/11/2020

മത്സ്യത്തിലൂടെ കൊവിഡ് രോഗം പകരില്ലെന്ന് തെളിയിക്കാന്‍ പരസ്യമായി പച്ചമീന്‍ കഴിച്ച മുന്‍ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. ശ്രീലങ്കയിലെ  മുന്‍ ഫിഷറിസ് മന്ത്രിയായ ദിലീപ് വെഡ്ഢറച്ചിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ പച്ച മത്സ്യം കഴിച്ചത്. 

മത്സ്യത്തിലൂടെ കൊവിഡ് പടരും എന്ന സന്ദേശം പ്രചരിച്ചതോടെ ഇത് മത്സ്യബന്ധന തൊഴിലാളികളെ ഇത് സാരമായി തന്നെ ബാധിച്ചു. പലരും മത്സ്യം വാങ്ങിക്കാന്‍ പേടിച്ചതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ദിലീപ് പച്ച മീന്‍ കഴിച്ചത്. കൊവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ച മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാനും അവരെ സഹായിക്കാനുമാണ് അദ്ദേഹം ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തത്.

Related News