ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു; ദുരിത ജീവിതംപേറി യുവാവ്

  • 18/11/2020

ഒരു ഫോണ്‍ വാങ്ങാന്‍ സ്വന്തം കിഡ്‌നി വിറ്റ് അതിന്റെ ദുരിതം പേറി ജീവിക്കുകയാണ് 25 കാരനായ വാങ് ഷാങ്കു. ചൈനക്കാരനായ ഈ യുവാവ് 2011 ലാണ് സ്വന്തം കിഡ്‌നി വിറ്റ് ഐഫോണ്‍ സ്വന്തമാക്കിയത്. ഐഫോണ്‍ 4, ഐപാഡ് 2 എന്നിവ വാങ്ങാനായിരുന്നു കിഡ്‌നി വില്‍പ്പന. 

ബ്ലാക്ക് മാര്‍ക്കറ്റിലാണ് യുവാവ് തന്റെ അവയവം വിറ്റത്. തുടന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ വലിയ ഒരു ദുരന്തം തന്നെയായിരുന്നു യുവാവിനെ കാത്തിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിലെ മുറിവ് ഉണ്ടണങ്ങിയില്ല. കടുത്ത അണുബാധ കൂടിയായതോടെ രണ്ടാമത്തെ കിഡ്‌നിയു തകരാറിലായി. ഇപ്പോള്‍ ഒരു ദിവസം പോലും ഡയാലിസിസ് ഒഴിവാക്കാന്‍ സാധിക്കാതെ ജീവിതം തള്ളി നീക്കുയകയാണ് ഈ യുവാവ്.

Related News