ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവച്ച് ഹോങ്കോങ്

  • 19/04/2021

ന്യൂഡെല്‍ഹി: കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന എല്ലാ വിമാന സര്‍വിസുകളും താത്കാലികമായി നിര്‍ത്ത വയ്ക്കാന്‍ ഹോങ്കോങ് തീരുമാനിച്ചു.
ചൊവ്വാഴ്ച മുതല്‍ മേയ് മൂന്ന് വരെയാണ് വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഈ മാസം രണ്ട് വിസ്താര വിമാനങ്ങളില്‍ എത്തിയ 50 യാത്രികര്‍ക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഹോങ്കോംഗ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും ഹോങ്കോങ് താല്‍ക്കാലികമായി മരവിപ്പിച്ചു.

യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടിപിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയ യാത്രികര്‍ക്ക് ആണ് ഇതുവരെ ഹോങ്കോങ്ങിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യയിലെ പ്രതിദിന കൊറോണ കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Related News