കൊറോണ വ്യാപനം: ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ

  • 21/04/2021ന്യൂ ഡെൽഹി: ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. അതിനിടെ ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്‌ലിസ്റ്റിൽ ഇന്ത്യയെ ബ്രിട്ടൻ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ കടുത്ത നടപടി.

ഈ മാസം 24 മുതൽ 30 വരെയാണ് ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. ഇക്കാര്യം എയർ ഇന്ത്യ സ്ഥിരീകരിച്ചു. ബ്രിട്ടൻ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന വിമാനസർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. റീഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞദിവസം, കൊറോണ വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്ക നിർദേശം നൽകിയിരുന്നു. കൊറോണ പ്രതിരോധത്തിനുള്ള വാക്സിൻ പൂർണമായി സ്വീകരിച്ചാൽ കൂടിയും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് അമേരിക്കയിലെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകിയത്.

Related News