കൊറോണ പ്രതിരോധം: ആഗോളതലത്തിൽ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യം: അമേരിക്കൻ സർജ്ജൻ ജനറൽ

  • 26/04/2021

വാഷിംഗ്ടൺ: ആഗോളതലത്തിൽ അതിരൂക്ഷമാകുന്ന കൊറോണ വ്യാപനത്തിനെ തടയാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച്‌ നിന്നേ മതിയാകൂവെന്ന് അമേരിക്കയുടെ സർജ്ജൻ ജനറൽ വിവേക് മൂർത്തി. ഇന്ത്യൻ വംശജനും ജോ ബൈഡൻ ഭരണകൂടം നാമനിർദ്ദേശം ചെയ്തതുമായ സർജ്ജൻ ജനറലാണ് വിവേക്.

ഇന്ത്യയ്ക്ക് വേണ്ട സഹായങ്ങൾ അമേരിക്ക നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവേകിന്റെ ആഹ്വാനം വന്നത്. കൊറോണ പ്രതിരോധത്തിനായി ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ബുദ്ധിമുട്ടുകളാണ് വിവേക് മൂർത്തി ചൂണ്ടിക്കാട്ടിയത്. 'ഇന്ത്യക്ക് നിലവിലെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഓക്‌സിജനും മരുന്നുകളും എത്തിക്കാൻ തീരുമാനം എടുത്തുകഴിഞ്ഞു. 

ലക്ഷക്കണക്കിനാളുകൾ ബുദ്ധിമുട്ടുന്നതും പലർക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളും ഏറെ വേദനിപ്പിക്കുന്നു. ഈ മഹാമാരിയുടെ രണ്ടാം വരവിനെ എല്ലാവരും കൂട്ടമായി പ്രതിരോധിക്കുക മാത്രമാണ് പ്രതിവിധി' വിവേക് മൂർത്തി ട്വീറ്റ് ചെയ്തു.

Related News