കൊറോണ പ്രതിസന്ധി; ഇന്ത്യക്ക്​ മില്യൺ​ ഡോളറിന്റെ സഹായവുമായി ​ന്യൂസിലാൻഡ്

  • 28/04/2021

വെല്ലിങ്ടണ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക്​ മില്യൺ​ ഡോളറിന്റെ സഹായവുമായി ​ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ രാജ്യമാണ്​. പക്ഷേ അത്​ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലാൻഡ്​ ഡോളറിന്റെ സഹായം ഇന്ത്യക്ക്​ നൽകുകയാണെന്ന്​ ജസീന്ത ആർഡേൻ പറഞ്ഞു.

ഇന്ത്യ റെഡ്​ ക്രോസ്​ സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്​സിജൻ സിലിണ്ടറുകൾ, ഓക്​സിജൻ കോൺസെട്രേറ്ററുകൾ മറ്റ്​ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ്​ ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്​ക്രോസിന്റെ സഹായത്തോടെ ഇന്ത്യക്ക്​ നൽകും.

Related News