കൊറോണ​ മഹാമാരിയിൽ ഇന്ത്യൻ ജനതക്ക്​ സഹായവുമായി തായ്‌വാൻ

  • 29/04/2021

തായ്‌പേയ്: കൊറോണ​ മഹാമാരിയിൽ  ഇന്ത്യൻ ജനതക്ക്​ സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. തായ്​വാനാണ്​ ഒടുവിലായി സഹായം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വൈകാതെ തന്നെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാൻ ഉറപ്പുനൽകി.

‘ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുൻപ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടുമെന്ന്​ തായ്​വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.

‘കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കാൻ തായ്‌വാൻ പ്രതിജ്​ഞാബദ്ധരാണ്​. ‘ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തായ്​വാൻ വിദേശകാര്യ മന്ത്രി ജോസഫ്​ വു, ഇന്ത്യ – തായ്‌പേയ് അസോസിയേഷൻ ഡയറക്ടർ ജനറൽ ഗൗരംഗലാൽ ദാസിന് കൊറോണയ്ക്കേതിരായ പോരാട്ടത്തിൽ ഇന്ത്യക്ക്​ പിന്തുണ അറിയിക്കുകയും ചെയ്​തു. കൂടാതെ അടിയന്തരാവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വേഗത്തിൽ വിതരണം ചെയ്യാനായി മന്ത്രാലയം പ്രാദേശിക കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

കൊറോണയ്ക്കേതിരായ പോരാട്ടത്തിന് ഇന്ത്യക്ക്​ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയതായി യുഎസ് പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൈനീസ്​ അംബാസഡറുടെ ട്വീറ്റ് വന്നത്. ഇന്ത്യക്ക്​ സഹായം അയക്കുന്നതിൽ അമേരിക്ക കാലതാമസം വരുത്തിയെന്ന്​ ചൈനീസ്​ സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. പിന്നീടാണ് യുഎസ് സഹായം എത്തിയത്.

Related News