'വാക്സിനേഷന്‍ പൂര്‍ത്തിയാക്കത്തവരുടെ യാത്ര അനുവദിക്കണം'; ഒപ്പ് ശേഖരണവുമായി സ്വദേശികൾ.

  • 12/05/2021

കുവൈത്ത് സിറ്റി: 'നിർബന്ധിത വാക്സിനേഷൻ വേണ്ട' എന്ന തലക്കെട്ടില്‍ നിവേദനവുമായി പൗരന്മാരും താമസക്കാരും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം മാറ്റണമെന്നാണ് നിവേദനത്തിലെ പ്രധാന അഭ്യര്‍ത്ഥന. 

വാക്സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് വിവേചനവും വര്‍ഗീയതയുമാണെന്നാണ് നിവേദനം ഒപ്പിട്ടവര്‍ പറയുന്നത്. പൗരന്മാരും താമസക്കാരുമായി 10,000 പേരുടെ ഒപ്പുകള്‍ ശേഖരിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 

ദേശീയ അസംബ്ലിയും രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നവരും ആരോഗ്യമന്ത്രിയുടെ തീരുമാനം മാറ്റാന്‍ മുന്നോട്ട് വരണം. വാക്സിന്‍ എടുത്തിട്ടില്ലാത്ത ആളുകളെ പ്രവാസി റസിഡൻസ് പെർമിറ്റ്, വിസ, സ്കൂൾ റൊട്ടേഷൻ എന്നിവയുൾപ്പെടെ മറ്റെന്തെങ്കിലും ബന്ധിപ്പിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും വേണം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

Related News