കോവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'ഒറ്റയ്ക്കല്ല; ഒരുമിച്ച്', മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവും സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച 'കറങ്ങി നടക്കല്ലേ' എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്. സിനിമാതാരങ്ങളായ അലൻസിയർ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട്, സുധികോപ്പ, അഞ്ജന ഹരിദാസ്, ശൈലജ. പി, അമ്പു തുടങ്ങിയവരാണ് വീഡിയോകളിൽ അഭിനയിച്ചത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. വേണുഗോപാൽ ഇൻഫർമേഷൻ ഓഫീസർ ബി.ടി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?