പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ്‌ "കുടുംബസംഗമം - 2020" സംഘടിപ്പിച്ചു

  • 02/03/2020

കുവൈറ്റ് :  പത്തനംതിട്ട  ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി .20 ,21 തിയതികളിൽ കബ്ദിൽ വച്ച് പ്രവർത്തകരുടെ "കുടുംബസംഗമം 2020 "  നടത്തപ്പെടുകയുണ്ടായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി അസോസിയേഷൻ അംഗങ്ങൾക്ക് കുടുംബത്തോടൊപ്പം ഒത്തുചേരുവാനും,പരസ്പരം പരിചയപെടുവാനുമുള്ള വേദിയായി അക്ഷരാർത്ഥത്തിൽ തന്നെ ഈ രാപ്പകൽ കുടുംബ സംഗമം മാറുകയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഉമ്മന്‍ ജോര്‍ജ്ജ് കുവൈറ്റിന്‍റെ ദേശീയ ദിനത്തിന്  ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് കുവൈറ്റിന്‍റെ   ദേശീയ പാതകയുടെ നിറത്തിലുള്ള ബലൂണുകള്‍ പറത്തി ഉദ്‌ഘാടനം ചെയ്തു.തുടര്‍ന്നു   അവിനാശി ബസ് അപകടത്തില്‍  മരിച്ചവര്‍ക്ക്  അസോസിയേഷൻ അനുശോചനം രേഘപ്പെടുത്തി.കുടുബ സംഗമത്തിൽ കേരള തനിമ നിലനിർത്തുന്ന  വിധമുള്ള . സംഗീതം , നൃത്തം,വടംവലി , കബഡി, കസേരകളി മുതലായ വിവിധ ഇനം നാടന്‍ കളികള്‍ പിക്നികിന് കൊഴുപ്പേകി. കുവൈത്തിലെ പ്രശസ്തരായ ഗായകർ സംഗീതവിരുന്നിൽ പങ്കെടുത്തു. ക്യാമ്പ് അംഗങ്ങൾക്ക് രാത്രി ഭക്ഷണത്തിനായി ലൈവ് കിച്ചൺ ക്രമീകരിച്ചിരുന്നു. രണ്ടാം ദിവസം രാവിലെ മുതൽ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കല പരിപാടികളും, വ്യത്യസ്ത രീതിയിലുള്ള ഗെയിമുകളും, അമേരിക്കൻ ഓപ്ക്ഷൻ തുടങ്ങിയ ഇനങ്ങളും ഉൾക്കൊള്ളിച്ചിരുന്നു.കുടുംബ സംഗമ ത്തിന്‍റെ വിജയത്തിനായി ഉള്ള  വിവിധ കമ്മിറ്റികള്‍ക്ക് . ശ്രീ .ശമുവേലു കുട്ടി .ശ്രീ ബെന്നി പത്തനംതിട്ട .ശ്രീ.  ലാലു ജേക്കബ് ,ശ്രീ വിനു കല്ലേലി .ശ്രീ രാജേന്ദ്രൻ . ശ്രീ എബി അത്തിക്കയം,  ശ്രീ. ലത്തീഫ് കോന്നി,ശ്രീ.തോമസ്അടൂര്‍, ശ്രീ.ജിക്കൂ, ശ്രീമതി.അനിബിനു, ശ്രീമതി. റെജീന ലത്തീഫ്, ശ്രീമതി. ജിന്‍ഞ്ചു എന്നിവര്‍ നേതൃത്വം  നല്‍കി.പരിപാടിയിൽ പങ്കെടുത്തവർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി മാര്‍ട്ടിന്‍ സ്വാഗതവും , ജനറൽ കൺവീനർ ശ്രീ. ചാള്‍സ് വെണ്ണികുളം ,  നന്ദിയും പറഞ്ഞു.

Related News