കൊറോണ വൈറസ് ഭീഷണി; കുവൈത്ത് മൃഗശാല താൽക്കാലികമായി അടച്ചു

  • 03/03/2020

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്ത് മൃഗശാല താൽക്കാലികമായി അടച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് & ഫിഷ് റിസോഴ്സസ് (പി‌എ‌എഫ്‌ആർ) അറിയിച്ചു.കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് താൽക്കാലികമായി അടച്ചത് . ഇത് വരെയായി നടത്തിയ 2900 ടെസ്റ്റുകളിൽ 56 കൊറോണ കേസുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കര്‍ശന പ്രതിരോധ നടപടികളാണ് കുവൈത്ത് സ്വീകരിക്കുന്നത്. വൈറസ് ബാധിത പ്രദേശങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചും തിരികെ വരുന്ന യാത്രക്കാർക്ക് പി.സി.ആർ നിർബന്ധമാക്കിയും ഉത്തരവ് പ്രഖ്യാപിച്ചിരുന്നു.

Related News