വ്യാപാരികള്‍ സമരത്തിലേക്ക്; രണ്ട് ജില്ലകളില്‍ ചൊവ്വാഴ്ച്ച കടയടച്ചിടും

  • 14/06/2021

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വ്യാപാരികള്‍ ചൊവ്വാഴ്ച കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ലോക്ക് ഡൗണ്‍കാലത്തെ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കമ്മറ്റികളാണ് കടകള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ഒപ്റ്റിക്കല്‍ അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങി വിവിധ വ്യാപാര സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോര്‍ ഒഴികെ മറ്റുകടകള്‍ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരത്തിലധികം കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും.

Related News