ഏഴ് മേഖലകളിലെ തൊഴിലാളി കൈമാറ്റത്തിന് കൂടി മാര്‍പവര്‍ അതോറിറ്റിയുടെ അനുമതി

  • 22/09/2021

കുവൈത്ത് സിറ്റി: ഏഴ് മേഖലകളില്‍ കൂടി തൊഴിലാളി കൈമാറ്റത്തിന് അനുമതി നല്‍കി മാന്‍പവര്‍ അതോറിറ്റി. ഇന്‍ഡസ്ട്രി, അഗ്രികള്‍ച്ചര്‍, ഹെര്‍ഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷന്‍സ് ആന്‍ഡ് യൂണിയന്‍ തുടങ്ങിയ നേരത്തെ വിലക്കുണ്ടായിരുന്ന മേഖലകളിലാണ് തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ  കൈമാറ്റം അനുവദിച്ചിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധി മൂലവും വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായി നടക്കാത്ത സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം ഉള്ളതിനാൽ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് അതോറിറ്റിയുടെ വക്താവ് അസീല്‍ അല്‍ മസെയ്ദ് പറഞ്ഞു.

Related News