കുവൈത്തിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നു; ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് പച്ചയിൽനിന്ന് ഓറഞ്ചിലേക്ക് മാറിയേക്കും

  • 06/12/2021

‌കുവൈത്ത് സിറ്റി: രാജ്യത്ത് താമസക്കാർക്ക് എത്രയും വേ​ഗം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണമെന്ന് മന്ത്രിസഭയ്ക്ക് നിർദേശം നൽകി കൊറോണ എമർജൻസി കമ്മറ്റി. ബൂസ്റ്റർ ഡോസിനെ ഇമ്മ്യൂണിറ്റി ആപ്പുമായും കുവൈത്ത് ഐ‍ഡി ആപ്പുമായും ലിങ്ക് ചെയ്യണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. കൊറോണ എമർജൻസി കമ്മറ്റിയും ഈ ശുപാർശകൾ മന്ത്രിസഭ വളരെ വേ​ഗം അം​ഗീകരിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവരുടെ സ്റ്റാറ്റസ് പച്ചയിൽ നിന്ന് മാറി വീണ്ടും ഓറഞ്ചിലേക്ക് എത്തും. വാക്സിനേഷൻ പൂർണ്ണമല്ലാത്തതിനാൽ അവർക്ക് ചില കാര്യങ്ങളിലെ നിയന്ത്രണം ബാധമകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം നിലവിലെ സാഹചര്യത്തിൽ വിശ്രമിക്കാൻ ഒട്ടും സമയമില്ലെന്നും കർശന ആരോ​ഗ്യ നിയന്ത്രണങ്ങൾ എല്ലായിടത്തും പ്രത്യേകിച്ച്, കൊമേഴ്സൽ കോംപ്ലക്സുകൾ, മന്ത്രാലയങ്ങൾ, പള്ളികൾ, പൊതു ​ഗതാ​ഗത സംവിധാനങ്ങൾ തുടങ്ങിയിടങ്ങളിൽ ഏർപ്പെടുത്തണമന്നും കമ്മറ്റി നിർദേശിച്ചിതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News