കുവൈത്തിൽ മെഡിസിൻ പഠനത്തിന് 90 ശതമാനത്തിന് മുകളിലും പെൺകുട്ടികൾ

  • 08/12/2021

കുവൈത്ത് സിറ്റി: കുവൈത്ത് സർവ്വകലാശാലയിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളാണെന്നുള്ള കണക്കുകളിൽ ഇത്തവണയും മാറ്റമില്ല. ആകെ വിദ്യാർത്ഥികളിൽ മൂന്നിൽ രണ്ട് ഭാ​ഗവും ഇത്തവണ പെൺകുട്ടികൾ തന്നെയാണ്. മൂന്നിലൊന്ന് മാത്രമാണ് ആൺകുട്ടികളുടെ എണ്ണം. ഈ അക്കാദമിക് വർഷത്തിലെ ആദ്യ സെമസ്റ്ററിൽ എത്തിയവരിൽ 73 ശതമാനവും പെൺകുട്ടികൾ തന്നെയാണ്. 27 ശതനമാനം ആൺകുട്ടികളാണ് ഉള്ളത്. 

മെഡിക്കൽ മേഖലയിലേക്ക് എത്തുമ്പോൾ പഠിക്കാനെത്തിയവരിൽ 90 ശതമാനത്തിന് മുകളിലും പെൺകുട്ടികൾ തന്നെയാണ്. മെഡിക്കൽ സയൻസ് അനുബന്ധ കോഴ്സുകളിലും ഫാർമസി മേഖലയിലും ഈ കണക്ക് 94 ശതമാനത്തിലേക്ക് എത്തി. ദന്തചികിത്സ മേഖലയിൽ 93 ശതമാനവും പെൺകുട്ടികളാണ്. ഈ രണ്ട് വിഭാ​ഗങ്ങളിൽ യഥാക്രമം ആറ്, ഏഴ് ശതമാനം മാത്രമാണ് ആൺകുട്ടികൾ ഉള്ളത്. കോളജ് ഓഫ് പബ്ലിക്ക് ഹെൽത്തിൽ 91 ശതമാനവും പെൺകുട്ടികളാണ്. കാലക്രമേണ ഇത്തരം പ്രൊഫഷനുകൾ ഉൾപ്പെടുന്ന തൊഴിൽ മേഖലയിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാകുമെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News