കുവൈറ്റ് ആരോഗ്യരംഗത്ത് അഭിമാനനേട്ടവുമായി മലയാളികളടക്കമുള്ള മെഡിക്കൽ ടീം; 102 വയസുകാരിയുടെ ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം

  • 08/12/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ രം​ഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി കുവൈത്ത്. 102 വയസുകാരയുടെ  ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം തീർത്താണ് രാജ്യം ചരിത്രം രചിച്ചത്. സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്ററിലെ മെഡിക്കൽ ടീമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിച്ചത്. 102 വയസുള്ള കുവൈത്തി പൗരയാണ്  ശസ്ത്രക്രിയക്ക് വിധേയയായത്. കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നാദർ അൽ അസൗസി, കാർഡിയോളജി വിഭാ​ഗം വിദ​ഗ്ധൻ ഡോ. അഹമ്മദ് സെയ്ദ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

ഇത്രയധികം പ്രായമുള്ള ഒരാൾക്ക് ഈ ശസ്ത്രക്രിയ നടത്തുന്നത് ആദ്യമായാണ്. ഹൃദയത്തിലെ അയോർട്ട വാൽവിലെ പ്രശ്നങ്ങളാണ് സ്ത്രീ അനുഭവിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. അധിക ദിവസമെടുക്കാതെ തന്നെ ആശപത്രി വിടാൻ സാധിക്കുമെന്നും അവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നുമാണ് ഡോക്ടർമാർ പ്രതീക്ഷ പങ്കുവെച്ചത്. നേഴ്സിം​ഗ് ഓഫീസർ ഇലാഫ് അൽ സൈഫ്, ഹുസ്സം എൽ ദിൻ, റാലിദ് മെഹ്‍ലം എന്നിവരും റേഡിയോളജി നെക്നീഷ്യന്മാരായ മനീഷ് കുമാർ, സന്ദീപ് പിള്ള മറ്റ് നേഴ്സിം​ഗ് സ്റ്റാഫുകൾ എന്നിവരും ശസ്ത്രക്രിയ വിജയമാക്കുന്നതിൽ പങ്കുവഹിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News