കബ്ദിൽ പിതാവിന്റെ കാറിനടിയിൽപ്പെട്ട് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

  • 08/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ കബ്ദ് പ്രദേശത്ത് പിതാവിന്റെ കാറിനടിയിൽപ്പെട്ട് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. അബദ്ധത്തിൽ കാറെടുത്ത സ്വദേശിയുടെ ആറുവയസ്സുകാരി മകൾക്കാണ്  ദാരുണാന്ത്യം സംഭവിച്ചത്,  അതോടൊപ്പം കൂടെയുണ്ടായിരുന്ന മകളും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻതന്നെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവിനെതിരെ അഹ്മദി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News