കുവൈത്തിൽ കഫേ തുടങ്ങുന്നതിനായി 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ

  • 11/12/2021

കുവൈത്ത് സിറ്റി: കഫേ തുടങ്ങാമെന്ന് അറിയിച്ച്  30,000 ദിനാർ വാങ്ങിയ ശേഷം കുവൈത്തി പൗരനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹവാലി ​ഗവർണറേറ്റിലെ സാൽവ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് കുവൈത്തി പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്തത്. ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള അന്വേഷണത്തിാലണ് കുറ്റാരോപിതന്റെ വിവരങ്ങൾ കണ്ടെത്താനായതെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ പറഞ്ഞു. 

കുവൈത്തി പൗരനിൽ നിന്ന് പണം വാങ്ങിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കൊവിഡ‍് മഹാമാരി മൂലം രാജ്യത്ത് നിലവിൽ വന്ന വ്യവസ്ഥകൾ കാരണമാണ് പ്രോജക്ടുമായി മുന്നോട്ട് പോകാൻ സാധിക്കാതിരുന്നതെന്നാണ് ഇയാൾ പറയുന്നത്. ഒരു പ്രമുഖ സ്ഥലത്ത് കട വാടകയ്‌ക്ക് എടുത്ത് കഫേ സ്ഥാപിച്ച് ലാഭകരമായ നിക്ഷേപ പദ്ധതിയാണെന്ന്  അറിയിച്ചാണ് പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പണം വാങ്ങിയയാളെ നിരവധി വട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് കുവൈത്തി പൗരൻ തന്നെയായ കുറ്റാരോപിതനെതിരെ പരാതി നൽകിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News