കുവൈത്തിൽ പ്രവാസി റിക്രൂട്ട്മെന്റുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യമുയർത്തി M.P

  • 11/12/2021

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി റിക്രൂട്ട്മെന്റുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യമുയർത്തി പ്രതിനിധി ബാദർ അൽ ഹമിദി. ഇതിനായി 2010ലെ നിയമ നമ്പർ ആറിൽ ഭേദ​ഗതി വരുത്തണമെന്നും അദ്ദേഹം നിർദേശം മുന്നോട്ട് വച്ചു. സ്വകാര്യ മേഖലയിെ പ്രോജക്ടുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് മാത്രം അവർക്ക് നിയമനം നൽകണം. ഈ കാലയളിവിലേക്ക് മാത്രം റെസിഡൻസി, ആരോഗ്യ ഇൻഷുറൻസ്, പ്രോജക്ട് അവസാനിച്ചതിന് ശേഷം അവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകൾ എന്നിവ നൽകണമെന്നും അദ്ദേഹം പറയുന്നു.

അതോറിറ്റിയുടെ അം​ഗീകാരമില്ലാതെ തൊഴിലുടമയ്ക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം. കൂടാതെ തൊഴിലുടമ പാലിക്കേണ്ട നടപടിക്രമങ്ങൾ, രേഖകൾ, ഫീസ് എന്നിവ സംബന്ധിച്ചും മന്ത്രി ഒരു തീരുമാനം പുറപ്പെടുവിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 2016ലെ നിയമ നമ്പർ 49ന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സർക്കാർ ഏജൻസികളുടെയും മറ്റും പദ്ധതികളുടെ നടത്തിപ്പിനായി നിയമിക്കുന്ന സ്വകാര്യ സ്ഥാപനത്തിനും വ്യക്തിക്കും ഉൾപ്പെടെ ഇത്തരത്തിൽ നിയന്ത്രണൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News