തൊഴിൽ വിപണിയിലെ കൃത്രിമത്വം തടയുന്നതിനായി പുതിയ കർശന നടപടികളുമായി മാൻപവർ അതോറിറ്റി

  • 12/12/2021

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സമാന്തരമായി തന്നെ റെസിഡൻസി വ്യാപാരം തടയുന്നതിനും വിവിധ മേഖലകളിലെ വാണിജ്യ ലൈസൻസുകൾ പരിശോധിക്കുന്നതിനും കർശനമായ പുതിയ നടപടികൾ ആരംഭിച്ച് മാൻപവർ അതോറിറ്റിയും  മറ്റ് ബന്ധപ്പെട്ട അധികൃതരും. പുതിയ തൊഴിലാളികളെ കൊണ്ടുവരുന്ന പ്രക്രിയയിൽ കൃത്രിമത്വം കുറയ്ക്കുന്നതിനും ക്രമരഹിത തൊഴിലാളികളുടെ പ്രവേശനം തടയുന്നതിനും കർശന നടപടികളാണ് സ്വീകരിക്കുന്നത്.

റെസിഡൻസി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് പുതിയ നടപടികളും. കൊവിഡ് മഹാമാരി റെസിഡിൻസി നിയമലംഘരായ നൂറുകണക്കിന് ആളുകളെ പുറത്ത് കൊണ്ടുവന്നിരുന്നു. ലൈസൻസുകൾ ഓഡിറ്റ് ചെയ്യുന്നതിനും കമ്പനികളുടെ ആവശ്യങ്ങൾ കണക്കാക്കിയും സൗകര്യങ്ങൾ അനുസരിച്ചും തൊഴിലാളികളെ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News