കൂടുതൽ ടാക്സികളെ കുവൈത്തിലെ റോഡുകൾക്ക് താങ്ങാനാകില്ല; ലൈസൻസ് അനുവദിക്കില്ലെന്ന് ഖാലിദ് മഹമ്മൂദ്

  • 13/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകൾക്ക് ഇനി കൂടുതൽ ടാക്സികളെ താങ്ങാനാകില്ലെന്ന് ട്രാഫിക്ക് ഫോർ പ്ലാനിം​ഗ് ആൻഡ് റിസേർച്ച് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ ഖാലിദ് മഹമ്മൂദ്. ഈ മേഖലയിൽ പുതിയ ടാക്സി കമ്പനികൾക്ക് ലൈസൻസ് നൽകാൻ ആലോചിക്കുന്നു പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. 

അത് രാജ്യത്തെ നിയമങ്ങൾക്ക്  അനുസൃതം മാത്രമായിരിക്കും. നിലവിൽ 860 കാർ റെന്റൽ ഓഫീസുകൾ രാജ്യത്ത് അങ്ങോളമിങ്ങോളമായി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ലീസിംഗ് ഓഫീസുകളിൽ പാലിക്കേണ്ട വ്യവസ്ഥകളും കരാറിന്റെ നിബന്ധനകളും അദ്ദേഹം അവലോകനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News