വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾക്ക് അം​ഗീകാരം നൽകുന്നത് വേ​ഗത്തിലാക്കി കുവൈറ്റ്

  • 13/12/2021

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് 539,708 പ്രവാസികൾക്ക് ഇതുവരെ വാക്സിനേഷൻ സർട്ടിഫിക്കേറ്റിന്റെ അം​ഗീകാരത്തിനായി അപേക്ഷിച്ചുവെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 344,746 എണ്ണത്തിനാണ് അം​ഗീകാരം നൽകിയത്. അതേസമയം, 194,962 എണ്ണം വിവിധ കാരണങ്ങളാൽ തള്ളികളഞ്ഞിട്ടുമുണ്ട്. തെറ്റായ വിവരങ്ങൾ കാരണമാണ് 41 ശതമാനം സർട്ടിഫിക്കേറ്റുകൾക്ക് അം​ഗീകാരം നിരസിച്ചത്. ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വ്യക്തമല്ലാത്തതിനാൽ 29 ശതമാനം തള്ളിക്കളഞ്ഞു.

കുവൈത്ത് അം​ഗീകരിച്ചിട്ടില്ലാത്ത വാക്സിനായതിനാൽ മൂന്ന് ശതമാനം മാത്രമാണ് നിരസിക്കപ്പെട്ടത്. 27 ശതമാനത്തിന് അനുബന്ധ രേഖളിലെ തെറ്റുകളാണ് വിനയായത്. പേര്, ജനന തീയതി, പൗരത്വം, പാസ്പോർട്ട് നമ്പർ വാക്സിനേഷൻ സർട്ടിഫിക്കേറ്റുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ അപേക്ഷ തള്ളിയിട്ടുണ്ട്. വാക്സിനേഷൻ വിവരങ്ങളിലെ അപാകത, രണ്ട് ഡോസുകളുടെയും കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് തുട‌ങ്ങിയ കാരണങ്ങളും അം​ഗീകാരം നൽകാതിരിക്കാൻ കാരണമായെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News