കുവൈത്തിന്റെ സ്വർണ്ണ ശേഖരം 78.9 ടൺ; ഗൾഫിൽ രണ്ടാം സ്ഥാനം

  • 13/12/2021

കുവൈത്ത് സിറ്റി: സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ ആ​ഗോള തലത്തിൽ 43-ാം സ്ഥാനം കുവൈത്തിന്. ​ഗൾഫിൽ രണ്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. 4.4 ബില്യൺ ഡോളർ മൂല്യമുള്ള 78.9 ടൺ സ്വർണ ശേഖരം കുവൈത്തിന് ഉണ്ടെന്നാണ് കണക്കുകൾ. ​ഗൾഫിലും അറബ് ലോകത്തും സൗദി അറേബ്യ തന്നെയാണ് സ്വർണ ശേഖരത്തിൽ ഏറ്റവും മുന്നിലുള്ളത്. 18.1 ഡോളർ മൂല്യമുള്ള 323.07 ടൺ സ്വർണ ശേഖരമാണ് സൗദിക്ക് ഉള്ളത്. 2021ലെ മൂന്നാം പാദം അവസാനിക്കുമ്പോൾ മഞ്ഞ ലോഹത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരത്തിന്റെ 4.06 ശതമാനവും ജിസിസി രാജ്യങ്ങളിൽ തന്നെയാണ്.

2021 സെപ്റ്റംബർ വരെയുള്ള കണക്ക് അനുസരിച്ച് ​ഗൾഫ് നാടുകളിൽ 28.12 ബില്യൺ ഡോളർ മൂല്യമുള്ള 519.8 ടൺ സ്വർണ ശേഖരമാണ് ഉള്ളത്. ഗൾഫ് രാജ്യങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പ്രാതിനിധ്യത്തിന്റെ അഭാവം അവരുടെ ഔദ്യോഗിക കരുതൽ ശേഖരം വിദേശ കറൻസിയുടെ വലിയൊരു അനുപാതത്തെ ആശ്രയിക്കുന്നു എന്നുള്ളത് കൊണ്ടാണ്. അതിന്റെ മൂല്യം 687.34 ബില്യൺ ഡോളറാണ്. 2021 മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ഔദ്യോഗിക കരുതൽ ശേഖരം ഏകദേശം 716.48 ബില്യൺ ഡോളറാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News