ആരോ​ഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത് ആരംഭിച്ചു

  • 13/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോ​ഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത് ഇന്നലെ മുതൽ  ആരംഭിച്ചു. അപ്പോയിൻമെന്റ് എടുത്തിട്ടുള്ളവർക്കാണ് ആരോ​ഗ്യ കേന്ദ്രങ്ങളിൽ മൂന്നാം ഡോസ് നൽകുന്നത്. അതേസമയം, പൗരന്മാർക്കും താമസക്കാർക്കും അപ്പോയ്ന്റ്മെന്റ് ഇല്ലാതെ  ബൂസ്റ്റർ ഡോസ് നൽകുന്നത് കുവൈത്ത് വാക്സിനേഷൻ സെന്ററിൽ ഇന്നലെയും തുടർന്നു. ഏകദേശം 10,000 പേർ മൂന്നാം ഡോസ് സ്വീകരിച്ചതായാണ് കണക്കുകൾ. 

ആരോ​ഗ്യ കേന്ദ്രങ്ങളിൽ മൂന്നാം ഡോസ് നൽകി തുട‌ങ്ങിയത് കുവൈത്ത് വാക്സിനേഷൻ സെന്ററിനെ തിരക്ക് കുറയ്ക്കുമെന്ന് ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആ​ഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ വാക്സിൻ ലഭിക്കാനും ഇത് സഹായകരമാകും. അവരുടെ വീടുകൾക്ക് സമീപമുള്ള ആരോ​ഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്താണ് വാക്സിൻ സ്വീകരിക്കാനുള്ള അപ്പോയിൻമെന്റ് എടുക്കേണ്ടത്. വാക്സിന്റെ ബൂസ്റ്റർ ബാച്ചുകൾ ഉടൻ എത്തുമെന്നും ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News