കുവൈത്തിലെ ആരോ​ഗ്യ മുൻനിര പോരാളികൾക്കുള്ള പാരിതോഷികവും ബോണസ്സും രണ്ടാഴ്ചക്കുള്ളിൽ അക്കൗണ്ടുകളിലെത്തും

  • 16/12/2021

കുവൈത്ത് സിറ്റി: ഡോക്ടർമാർ, നേഴ്സുമാർ, ടെക്നീഷ്യന്മാർ അടക്കമുള്ള മന്ത്രാലയത്തിന് കീഴിലെ ജീവനക്കാർ എന്നിങ്ങനെയുള്ള മുൻനിര പോരാളികൾക്കുള്ള പാരിതോഷികം നൽകുന്നതിനായുള്ള 175 മില്യൺ വിതരണം ചെയ്യാൻ ആരോ​ഗ്യ മന്ത്രാലയെ ചുമതലപ്പെടുത്തി ധനമന്ത്രാലയം.   പാരിതോഷികം വിഭജിക്കാതെ തന്നെ ഒറ്റയടിക്ക് നൽകാനാണ് അനുമതി നൽകിയിട്ടുള്ളത്. യോ​ഗ്യതയുള്ള ഡോക്ടർമാർ, നേഴ്സുമാർ, ടെക്നീഷ്യന്മാർ അടക്കമുള്ളവരുടെ ഒപ്പ് ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും.

ബോണസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് രണ്ടാഴ്ച വേണ്ടി വരുമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഓൺലൈൻ ആയി തന്നെ എല്ലാ നടപടിക്രമങ്ങളും രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിൽ പൂർത്തിയാക്കി തുക യോ​ഗ്യരായവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. വിതരണം പൂർത്തിയാക്കിയതിന് ശേഷം ഇക്കാര്യത്തിൽ എന്തെങ്കിലും പരാതികൾ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് ലഭിക്കുന്നുണ്ടെങ്കിൽ അവ പരിശോധിക്കും. അടുത്ത ഘട്ടമായി ആഭ്യന്തര മന്ത്രാലയത്തിലെ മുൻനിര പോരാളികൾ പാരിതോഷികം നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News