ഇനി കുവൈത്തില്‍ നിന്നും ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

  • 16/12/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഓണ്‍ലൈന്‍  ഉപഭോക്താക്കൾക്ക് സന്തോഷ വാര്‍ത്തയുമായി ആമസോണ്‍. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് യുഎഇയിൽ (Amazon.ae) നിന്നും  സാധനങ്ങള്‍ ബ്രൗസ് ചെയ്യാനും നേരിട്ട്  വാങ്ങാനും കഴിയുമെന്ന് ആമസോണ്‍ അറിയിച്ചു. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാഗികമായെങ്കിലും ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കുന്നത്. ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, വാച്ചുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ യുഎഇയിൽ നിന്ന് ഷിപ്പ് ചെയ്യാവുന്ന ഇനങ്ങൾ  ഉപഭോക്താക്കൾക്ക് വാങ്ങാനാകും. 

ആമസോൺ ഷോപ്പിംഗ് ആപ്പിലും Amazon.ae വെബ്‌സൈറ്റിലും ഷോപ്പിംഗ് ലഭ്യമാണ്. ഷിപ്പിംഗ് ചിലവുകള്‍ ഉപഭോക്താവ് വഹിക്കണം.  ആമസോണിന്റെ കൊറിയർമാരാണ് ഉപഭോക്താക്കളുടെ പേരിൽ കസ്റ്റംസ് ക്ലിയറൻസ് കൈകാര്യം ചെയ്യുന്നത്. ആമസോണ്‍ ഉപഭോക്താക്കൾക്ക് വേണ്ടി എല്ലായ്‌പ്പോഴും പുതുമകൾ സൃഷ്ടിക്കുന്നതായും പുതിയ നീക്കത്തോടെ ഈ രാജ്യങ്ങളിലെ ഉപഭോതക്കള്‍ക്കും ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം ലഭ്യമാകുമെന്നും ആമസോൺ മിഡിൽ വൈസ് പ്രസിഡന്റ് റൊണാൾഡോ മൗചവാർ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News