പ്രവാസികളുടെ ലൈസൻസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിച്ചേക്കും; M.P . അബ്ദുള്ള അൽ-തുറൈജി

  • 16/12/2021

കുവൈറ്റ് സിറ്റി : പ്രവാസികളുടെ ലൈസൻസ് നിർത്തിവച്ച തീരുമാനം പിൻവലിച്ചേക്കും, തീരുമാനം റദ്ദ് ചെയ്യുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രി അറിയിച്ചതായി പാർലമെന്റ് അംഗം  അബ്ദുള്ള അൽ-തുറൈജി അറിയിച്ചു. പ്രവാസികളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതിനെതിരെ കുവൈത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

 ഈ വിവാദപരമായ തീരുമാനം കൊണ്ട് രാജ്യത്തിന് എന്തൊക്കെ നഷ്ടം വരുമെന്ന് ചിന്തയുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. ബാക്കിയെല്ലാ പ്രശ്നങ്ങളും മാറ്റിവെച്ചാലും മനുഷ്യത്വത്തിന്റെ രാജ്യമായ കുവൈത്ത് എന്ന പേരിന് ഈ തീരുമാനം വലിയ കളങ്കം ചാർത്തും.  വ്യവസ്ഥകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസ് പിൻവലിക്കുന്നതിനുള്ള സംവിധാനം കൊണ്ട് വരുന്നതിനായാണ് നിലവിൽ എല്ലാവർക്കും ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ 21-ാം നൂറ്റാണ്ടിലും ഇത്തരമൊരു നീക്കം കാണുന്നതിൽ വലിയ വിമർശനമാണ് സ്വദേശികളിൽനിന്നും  ഉയർന്നിട്ടുള്ളത് 
 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News