നിയമലംഘനങ്ങൾ; ഹവല്ലിയിലെ 80 അപ്പാർട്ട്മെന്റുകളിലെയും ഷോപ്പുകളിലെയും വൈദ്യുതി വിച്ഛേദിച്ചു

  • 16/12/2021

കുവൈത്ത് സിറ്റി: ഹവല്ലി ​ഗവർണറേറ്റിലെ  80 അപ്പാർട്ട്മെന്റുകളിലെയും ഷോപ്പുകളിലെയും വൈദ്യുതി അധികൃതർ വിച്ഛേദിച്ചു. വൈദ്യുതി മീറ്ററിന്റെ അഭാവം, ചില മീറ്ററുകളിൽ അധിക ലോഡ് കാണിച്ചത് അടക്കമുള്ള നിയമലംഘനങ്ങൾക്കാണ് വൈദ്യുതി മന്ത്രാലയത്തിലെ ജുഡ‍ീഷ്വൽ കൺട്രോൾ വിഭാ​ഗം എത്തി നടപടികൾ സ്വീകരിച്ചത്. ഉപഭോഗത്തിന്റെ മൂല്യം കണക്കാക്കാൻ മീറ്ററിന്റെ അഭാവം അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 80 അപ്പാർട്ട്‌മെന്റുകളിലേക്കും കടകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചതായി നട‌പടി സ്വീകരിച്ച സംഘത്തിന്റെ തലവൻ അഡ്നാൻ ദഷ്ടി പറഞ്ഞു.

ഉപഭോക്തൃ സേവന മേഖലയിലെയും വൈദ്യുത വിതരണ ശൃംഖലകളിലെയും ടീമുകൾക്കൊപ്പം ടീം ഹവല്ലി ഗവർണറേറ്റിലെ നിക്ഷേപങ്ങളുടെയും വാണിജ്യ പ്രവർത്തനങ്ങളുടെയും പരിശോധിക്കാനുള്ള ഫീൽഡ് സർവേ നടത്തുകയായിരുന്നു. വൈദ്യുതി മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കർശന പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News