2021ലെ മികച്ച കൊമേഴ്സൽ പ്രോപ്പർട്ടിയായി തെരഞ്ഞെടുക്കപ്പെട്ട് എൻബികെ ഹെഡ്ക്വാർട്ടേഴ്സ്

  • 16/12/2021

കുവൈത്ത് സിറ്റി: മീഡ് മാ​ഗസിന്റെ 2021ലെ മികച്ച കൊമേഴ്സൽ പ്രോപ്പർട്ടിയായി തെരഞ്ഞെടുക്കപ്പെട്ട് നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ ഈ വർഷത്തെ ഏറ്റവുംമികച്ച നിർമ്മാണ പദ്ധതികൾക്കുള്ള വാർഷിക അവാർഡുകളിലാണ് എൻബികെ ഹെഡ്ക്വാർട്ടേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഒരു ജൂറിയാണ് പ്രോജക്ടുകൾ വിലയിരുത്തിയത്.

കൂടാതെ നിർമ്മാണത്തിന്റെ ഗുണനിലവാരം, ബജറ്റ്, ഉപഭോക്തൃ സംതൃപ്തി, ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിലുള്ള പ്രവർത്തനം എന്നിവയാണ് ജൂറി കണക്കിലെടുത്തത്. ഒപ്പം  പ്രോജക്ടിന്റെ ഡിസൈൻ, എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയും പരിസ്ഥിതി സംരക്ഷണം അടക്കമുള്ള കാര്യങ്ങളും പരി​ഗണിച്ചു. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പുതിയ ആസ്ഥാനം കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗത്തുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന്റെ പ്രധാന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. 981 അടി ഉയരത്തിലും 63 നിലകളിലുമായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.  ആകെ വിസ്തീർണ്ണം 1.36 ദശലക്ഷം ചതുരശ്ര അടിയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News