വനിതകൾക്ക് സൈന്യത്തിൽ സന്നദ്ധസേവനം; വാതിലുകൾ തുറന്നിട്ട് കുവൈത്തി ആർമി

  • 16/12/2021

കുവൈത്ത് സിറ്റി: സൈന്യത്തിൽ സന്നദ്ധസേവനം ചെയ്യാൻ ആ​ഗ്രഹിക്കുന്ന വനിതകൾക്കായി വാതിലുകൾ തുറന്നിട്ട് കുവൈത്തി ആർമി. സർവ്വകലാശാല ബിരുദം, ഡിപ്ലോമകൾ, ഹൈസ്കൂൾ ഡിപ്ലോമകളിൽ കുറയാത്ത വിദ്യാഭ്യാസമുള്ളവർ എന്നിവർക്കാണ് പ്രവേശനം നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഈ യോ​ഗ്യതയുള്ള 18നും 26നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഉയർന്ന പ്രായപരിധിയിൽ നിന്നുള്ള വനിതാ സാങ്കേതിക വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും ഇളവ് ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News