കുവൈത്തിൽ റെസിഡൻസി നിയമലംഘകരായ 152 ഫിലിപ്പിയൻസുകാരെ നാടുകടത്തി

  • 20/12/2021

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഫിലിപ്പിയൻസ് എംബസിയുമായി സഹകരിച്ച് റെസിഡൻസി നിയമലംഘകരായ 152 ഫിലിപ്പിയൻസുകാരെ സ്വദേശത്തേക്ക് തിരിച്ചയച്ചു. 150 സ്ത്രീകൾ, ഏഴ് പുരുഷന്മാർ, ഒരു കുട്ടി എന്നിങ്ങനെയാണ് സംഘത്തിൽ ഉൾപ്പെടുന്നത്. രണ്ട് ദിവസം മുമ്പാണ് നാടുകടകത്തൽ നടപടിക്രമങ്ങൾ പൂർത്തിയായത്. ഫിലിപ്പിയൻസ് എംബസിയുടെ താമസ കെട്ടിടത്തിൽ ഉണ്ടായിരുന്ന 200 ഓളം സ്ത്രീകളെ കൂടാതെ 160 ഫിലിപ്പിയൻസുകാരെയും കൊണ്ട് പോകുന്നതിനായി അവർ എയർക്രാഫ്റ്റ് അയക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെ നിർദേശപ്രകാരം ഡീപ്പോർട്ടേഷൻ പ്രിസണിൽ കഴിയവേ ഇവർക്ക് ആവശ്യമായ ആരോ​ഗ്യ സേവനങ്ങളും ഭക്ഷണവും നൽകിയിരുന്നു. തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ട് പോകുന്നതിനുള്ള ഫിലിപ്പിയൻസിന്റെ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ഓവർസീസ് വർക്കേഴ്സ് വെൽഫയർ വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ ആർനെൽ ഇ​ഗ്നാഷിയോയും ഫിലിപ്പിയൻസിൽ നിന്നുള്ള എയർക്രാഫ്റ്റിൽ കുവൈത്തിലെത്തി. കുവൈത്ത് സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും ഫിലിപ്പിനി പ്രതിനിധികൾ നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News