കുവൈത്തിൽ 30 ശതമാനത്തിലധികം മത്സ്യബന്ധന കപ്പലുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു

  • 20/12/2021

കുവൈത്ത് സിറ്റി: പുതിയ വർക്ക് പെർമിറ്റ് നൽകാത്തത് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് കുവൈത്ത് ഫിഷർമെൻ യൂണിയൻ തലവൻ ദാഹെർ അൽ സുവായാൻ. മത്സ്യത്തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകാത്തത് സമുദ്രോത്പന്നങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മേഖലയുടെ ശ്രമങ്ങളെ തടസപ്പെടുത്തുകയാണ്. തൊഴിൽ നിരക്കിൽ നിന്ന് 100 ശതമാനം ഒഴിവാക്കപ്പെട്ട മേഖലകളിൽ ഒന്നാണ് മത്സ്യബന്ധന മേഖല.

എന്നാൽ, മത്സ്യബന്ധന ലൈസൻസ് പുതുക്കാൻ കഴിയാത്തതിനാൽ കുവൈത്തിലെ മത്സ്യബന്ധന കപ്പലിന്റെ 30 ശതമാനത്തിലധികം പ്രവർത്തനം നിർത്തിയിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഏറെ സങ്കീർണമായ വെല്ലുവിളികളാണ് മത്സ്യബന്ധന മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. സമുദ്രത്തിൽ നിന്നുള്ള ഭക്ഷണം ലഭ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന കടമ നിർവ്വഹിക്കുവാൻ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. പുതിയ വർക്ക് പെർമിറ്റിനായുള്ള നിരവധി അപേക്ഷകൾ മാൻപവർ അതോറിറ്റിയുടെ ഓട്ടേമേറ്റഡ് സിസ്റ്റം തള്ളി കളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News