പ്രവാസികളുടെ ലൈസൻസ് പിൻവലിക്കൽ, 60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ്; മനുഷ്യാവകാശ വിരുദ്ധമെന്ന് ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ

  • 20/12/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ ലൈസൻസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം എടുത്തിരുന്ന തീരുമാനം മനുഷ്യാവകാശ വിരുദ്ധമായിരുന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ അംബാസിഡർ ജാസിം അൽ മുബാറക്കി. ഈ തീരുമാനം ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ പിൻവലിച്ചിരുന്നു. എന്നാൽ, ഇത്തരം തീരുമാനങ്ങൾ വിവേചനകരവും ‌അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള മനുഷ്യാവകാശ നിയമങ്ങൾക്ക് എതിരായതും ദേശീയ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറ‍ഞ്ഞു. 

കുവൈത്തിലെ ഐക്യരാഷ്ട്ര സഭയുമായി ഒരു ധാരണാപത്രം ഒപ്പിടുന്നതിന്റെ ഭാ​ഗമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പ്രമേയത്തെയും അദ്ദേഹം മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ചു. മനുഷ്യശേഷിക്കപ്പുറമുള്ള ഫീസ് ചുമത്തുന്നത് പെരുപ്പിച്ചു കാണിക്കരുതെന്നും ജാസിം അൽ മുബാറക്കി ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ ഏജൻസികളുമായി ആശയവിനിമയം നടത്തിയിരുന്നു പക്ഷേ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല. 60 പിന്നിട്ടവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ ഫീസ് ഏർപ്പെടുത്തിയതിലും ലൈസൻസ് പിൻവലിക്കുന്നതിലും ബ്യൂറോ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News