ഇന്ത്യൻ റിഫൈനറികളുമായുള്ള എണ്ണ വിതരണ കരാർ മാർച്ച് വരെ നീട്ടി കുവൈത്ത്

  • 20/12/2021

കുവൈത്ത് സിറ്റി: എണ്ണ വിതരണത്തിൽ ഇന്ത്യൻ റിഫൈനറികളുമായുള്ള കരാർ മാർച്ച് വരെ നീട്ടി കുവൈത്ത്. 2022 മാർച്ച് വരെയാണ് കരാർ നീട്ടിയിട്ടുള്ളത്. 615,000 ബാരൽ പ്രതിദിനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അൽ സൗർ റിഫൈനറിയുടെ പ്രവർത്തനം വൈകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ വർഷംഇന്ത്യൻ റിഫൈനറികളുമായുള്ള വാർഷിക എണ്ണ വിതരണ കരാർ ഡിസംബറിൽ അവസാനിക്കുന്ന തരത്തിൽ ഒമ്പത് മാസമായി കുവൈത്ത് കുറച്ചിരുന്നു.‌

2022 മാർച്ച് വരെ കരാർ നീട്ടിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഇന്ത്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്ന കമ്പനികളെ അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ കുവൈത്തി റിഫൈനറി എന്ന് പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഈ വിഷയത്തിൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പ്രതികരിച്ചിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കുവൈത്തിൽ നിന്ന് നവംബറിൽ 382,000 ബാരൽ ആയിരുന്നു പ്രതിദിനം ഇന്ത്യ ഇറക്കുമതി ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News