ലിബറേഷൻ ടവർ സന്ദ​ർശകർക്കായി തുറന്ന് കൊടുക്കാൻ ആലോചന

  • 20/12/2021

കുവൈത്ത് സിറ്റി: ലിബറേഷൻ ടവർ പഴയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ പ്രദർശന കേന്ദ്രമാക്കി മാറ്റാനും സന്ദർശകർക്കായി തുറന്ന് കൊടുക്കാനും കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ച് അധികൃതർ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഏകദേശം 10 വർഷം മുമ്പ് പൊതുജനങ്ങളുടെ പ്രവേശനം നിർത്തിയ ലിബറേഷൻ ടവർ വീണ്ടും സന്ദർശകർക്കായി തുറക്കുക എന്ന ലക്ഷ്യമാണ് കമ്മിറ്റിക്ക് മുന്നിലുള്ളത്. കമ്മിറ്റിയുടെ ആദ്യ യോ​ഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു.

സന്ദർശകർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും കുവൈത്ത് സിറ്റിയുടെ മനോഹരമായ കാഴ്ച ആസ്വദിക്കാനും 372 മീറ്റർ ഉയരത്തിൽ നിന്ന് ഫോട്ടോ എടുക്കാനും സാധിക്കുന്ന രീതിയിൽ ഹാളിനെ മാറ്റാനാണ് ല​ക്ഷ്യമിടുന്നത്. ബന്ധപ്പെട്ട അധികൃതരുടെ അനുവാദത്തോടെ ചെറിയ തോതിൽ ഫീസും ഏർപ്പെടുത്തും. ടവറിന്റെ എൻട്രൻസിൽ പഴയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ പ്രദർശിപ്പിക്കും. 372 മീറ്റർ ഉയരമുള്ള ലിബറേഷൻ ടവർ 1996 മാർച്ച് പത്തിനാണ് ഔദ്യോ​ഗികമായി തുറന്നത്. അന്ന് അറബ് റീജിയണിലെയും ​ഗൾഫിലെയും ഏറ്റവും ഉയർന്ന ടവറായിരുന്നു ഇത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News