ജഹ്റ നാഷണൽ റിസർവ് നാളെ തുറക്കും; സന്ദർശിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബുക്കിം​ഗ് സൗകര്യം

  • 20/12/2021

കുവൈത്ത് സിറ്റി: ജഹ്റ  നാഷണൽ റിസർവ് ഔദ്യോ​ഗികമായി നാളെ തുറക്കും.   നാഷണൽ റിസർവ് സന്ദർശിക്കാനും സസ്യങ്ങളും മൃ​ഗങ്ങളെയും അപൂർവ പക്ഷികളെയും ആസ്വദിക്കാനും ആ​ഗ്രഹിക്കുന്നവർക്ക് അപ്പോയിന്റ്മെന്റിനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുങ്ങും. പ്രകൃതിയെ ആസ്വദിക്കാനുള്ള സ്ഥലങ്ങൾ ഒരുക്കി അതിനെയും അതിലെ ജീവികളെയും മറ്റും സംരക്ഷിക്കേണ്ടതിന്റെയും അവയ്ക്ക് പ്രകൃതിദത്തമായ ആവാസ വ്യവസ്ഥകൾ പ്രദാനം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള അതോറിറ്റിയുടെ താൽപ്പര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു സംരഭം ഒരുങ്ങിയത്. 

കുറഞ്ഞത് 250 ഇനം പക്ഷികളെയാണ് ഇതുവരെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്. ഈ റിസർവിൽ നിരവധി ദേശാടന, പ്രാദേശിക പക്ഷികളും കടൽപ്പക്ഷികളും ചില കാട്ടുപക്ഷികളും ഉൾപ്പെടുന്നുണ്ട്. നിരവധി അപൂർവ്വ സസ്യങ്ങളാലും നിറഞ്ഞതാണ് ജഹ്റ ദേശീയോദ്യാനം. കൂടാതെ റിസർവിലെ കുളങ്ങളിൽ മത്സ്യങ്ങൾക്ക് പുറമേ, ഉര​ഗവർ​ഗത്തിലും ഉഭയ വർ​ഗത്തിലും ഉൾപ്പെ‌ടുന്ന നിരവധി ജീവികളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News