മഴ; ജാബർ ബ്രിഡ്ജിലെ വാക്സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

  • 30/12/2021

കുവൈത്ത് സിറ്റി :കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ജാബർ ബ്രിഡ്ജിലെ വാക്സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആരോഗ്യം മന്ത്രാലയം അറിയിച്ചു.ഡിസംബർ 26 മുതലാണ്‌ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റര്‍ ഡോസ് ജാബിര്‍ പാലത്തിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍  കൊടുക്കുവാന്‍ ആരംഭിച്ചത്. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനേഷന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. 

അതിനിടെ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴപെയ്തതായി അധികൃതര്‍ അറിയിച്ചു.  ചിലയിടങ്ങളിൽ കനത്ത മഴയും ലഭിച്ചു. പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. നാളെ കനത്ത  മഴക്കും രാത്രിയില്‍ മൂടല്‍മഞ്ഞിനും  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി  സിവില്‍ ഡിഫന്‍സിലേക്ക് വിളിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News