കുവൈത്തില്‍ പാര്‍ലിമെന്റ് സമ്മേളനം നാളെ ചേരും.

  • 03/01/2022

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ അസംബ്ലി സെഷനുകള്‍ നാളെ ആരംഭിക്കും. പുതിയ കാബിനറ്റ് വന്നതിന് ശേഷമുള്ള ആദ്യ പാര്‍ലിമെന്റ് സെഷനാണ് നാളെ തുടക്കമാകുക. കുവൈത്ത്  അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ പാര്‍ലിമെന്റ് സെഷന്‍ ഉല്ഘാടനം ചെയും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകള്‍ ചര്‍ച്ചയാകും.നേരത്തെ സര്‍ക്കാരും പാര്‍ലമെന്റും തമ്മില്‍ ബന്ധം മോശമായതിനെ  തുടര്‍ന്ന്  കുവൈത്ത് അമീറിന്‍റെ നേതൃത്വത്തില്‍  ദേശീയ സംവാദം നടക്കുകയും അതിന്‍റെ തുടര്‍ച്ചയായി മന്ത്രിസഭ രാജിവെച്ച് പുനസംഘടിപ്പിക്കുകയായിരുന്നു. പാര്‍ലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കുകയും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. യുവാക്കള്‍ക്കും അനുഭവസമ്പത്തുള്ളവര്‍ക്കും ഒരുപോലെ പരിഗണന നല്‍കിയ പതിനാറ് അംഗ  മന്ത്രിസഭക്കാണ് പ്രധാനമന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അല്‍ സബാഹ് നേതൃത്വം നല്‍കുന്നത്.  

തെരെഞ്ഞെടുപ്പിന് ശേഷം മുന്നാം  തവണയാണ് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചുമതല ഏറ്റെടുക്കുന്നത്. നിരന്തര കുറ്റവിചാരണ നോട്ടീസുകളും പാർലമെന്‍റ് യോഗം ബഹിഷ്കരണവുമാണ് കഴിഞ്ഞ സര്‍ക്കാരുകളുടെ പതനത്തിന് കാരണമായത്. അതിനിടെ മൂന്ന് എം.പിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്  പുതിയ സര്‍ക്കാരും പാര്‍ലിമെന്റും തമിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പൊതുവേ  കരുതപ്പെടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News