ഇസ്രായേല്‍ ബഹിഷ്‌ക്കരണം; നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങി കുവൈത്ത് പാര്‍ലിമെന്റ്

  • 03/01/2022

കുവൈത്ത് സിറ്റി :  ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ബഹിഷ്‌ക്കരിക്കുന്ന നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങി കുവൈത്ത് പാര്‍ലിമെന്റ് .നാളെ ചേരുന്ന ദേശീയ അസംബ്ലിയില്‍ ഇത് സംബന്ധമായ ഭേദഗതി കൊണ്ടുവരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കുവൈത്ത് പാർലമെൻറ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികൾക്കും രാജ്യത്ത് താമസിക്കുന്ന  വിദേശികൾക്കും ഇസ്രായേൽ സന്ദർശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്. 

യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചിരുന്നെങ്കിലും കുവൈത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് പുതിയ നടപടികള്‍ സൂചിപ്പിക്കുന്നത്. പലസ്തീനിലെ ഇസ്രായേല്‍ അതിക്രമത്തിനെതിരെ ശക്തമായ രീതിയിലാണ് കുവൈത്ത് പ്രതികരിച്ച് പോരുന്നത്. യു.എന്‍ അടക്കമുള്ള അന്താരാഷ്‌ട്ര വേദിയിലും  ഫലസ്തീന് വേണ്ടി ശക്തമായാണ് കുവൈത്ത് ഇടപെടുന്നത്. ഇസ്രായേലുമായി ബന്ധപ്പെട്ട  ഉൽപന്നങ്ങളും ഇസ്രായേലി നിർമിത സാധനങ്ങളും കുവൈത്തില്‍ വില്‍ക്കുന്നതില്‍ നിരോധനമുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News