കുവൈത്തില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തി മാൻപവർ അതോറിറ്റി

  • 03/01/2022

കുവൈത്ത് സിറ്റി : രാജ്യത്തെ സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുവാന്‍ ഒരുങ്ങി മാൻപവർ അതോറിറ്റി. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാർ ജോലികളിൽ ഉൾപ്പെടെ സ്വദേശിവൽക്കരണം വ്യാപിപ്പിക്കുമെന്നും അടുത്ത സെപ്തംബറോടെ കുവൈത്തിവൽക്കരണം കൈവരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഇൻഫർമേഷൻ സിസ്റ്റംസ്, സാങ്കേതിക ജോലികള്‍, മാരിടൈം ,മാധ്യമങ്ങൾ,കല, പബ്ലിക് റിലേഷൻസ്,അഡ്മിനിസ്ട്രേറ്റീവ്  ജോലികൾ തുടങ്ങിയ നിരവധി  വിഭാഗങ്ങളില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കും. 

സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികൾക്ക് തൊഴിൽ സംവരണത്തിന് നിശ്ചിത തോത് നിർണയിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ജീവനക്കാരിലും  നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം  സിവിൽ സർവീസ് കമ്മീഷൻ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും പരിഗണനയിലാണ്. 

Related News