ഒമിക്രോൺ; പ്ലാൻ 'ബി' നടപ്പക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 05/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവി‍ഡ് കേസുകളിൽ വൻ വർധനവ്, ഇന്ന് 2246  പുതിയ കോവിഡ്  കേസുകളാണ് രേഖപ്പെടുത്തിയത് . ദിവസേനയുള്ള വർദ്ധനവ് 50 ശതമാനത്തോളമാണ്, ഡിസംബർ 25 നു 150 കോവിഡ് കേസായിരുന്നു രേഖപ്പെടുത്തിയത് , പത്തു ദിവസം കൊണ്ട് രണ്ടായിരത്തിനുമുകളിലായി, ചികിത്സയിലുള്ള രോഗികൾ 8088 ആയി . തീവ്രപരിചരണ വിഭാ​ഗത്തിലും കൊവി‍ഡ‍് വാർഡുകളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 

47 ദിവസം മുമ്പ് മുബാറക് ആശുപത്രിയിൽ  തീവ്രപരിചരണ വിഭാ​ഗത്തിലും കൊവി‍ഡ‍് വാർഡുകളിലും ഒരു കൊവി‍ഡ് രോ​ഗി പോലുമില്ലായിരുന്നെന്ന്  ആശുപത്രി ഡയറക്ടർ ഡോ. മെഹ്ദി അൽ ഫാദ്‍ലി പറഞ്ഞിരുന്നു. എന്നാൽ, ചികിത്സ ആവശ്യമുള്ള തരത്തിലുള്ള കേസുകൾ വീണ്ടും ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത് തുടങ്ങി.

പുതിയ സാഹചര്യത്തെ നേരിടാൻ പ്ലാൻ ബി നടപ്പാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ കൂടുതൽ കൊവി‍ഡ് കേസുകൾ വരാൻ സാധ്യതയുള്ളതിനാൽ ആശുപത്രിയിൽ കിടക്കകളുടെ എണ്ണം കൂട്ടുകയാണ്. ഒരു കേസ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ ഇപ്പോൾ വാർഡിൽ 40 കേസുകളായി. കൃത്രിമ ശ്വാസം ആവശ്യമുള്ള 7 രോ​ഗി തീവ്രപരിചരണ വിഭാ​ഗത്തിലുമുണ്ട്. അതേസമയം, ആശുപത്രിയിലെ ജീവനക്കാരും അവരുടെ ബന്ധുക്കളുമായി മൂവായിരം പേർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതായി അൽ ഫാദ്‍ലി പറഞ്ഞു. 

"Omicron" മ്യൂട്ടേഷൻ ബാധിച്ച  രോഗികൾ, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫ്, ഹെൽത്ത് ഫെസിലിറ്റി ഓഡിറ്റർമാർ എന്നിവരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള തീരുമാനങ്ങളുടെ ഒരു സിസ്റ്റം  ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

എല്ലാ തൊഴിലാളികളും ഓഡിറ്റർമാരും സന്ദർശകരും ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് ധരിക്കാനും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും  ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ആശുപത്രികളിലെ രോഗികളുടെ സന്ദർശന സമയം ഉച്ചയ്ക്ക് 1:00 മുതൽ 3:00 വരെ ആയി  ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്, രോഗിക്ക് ഒരു  സഹായിയെ ആശുപത്രിയിൽ അനുവദിക്കും. 

ആരോഗ്യ മന്ത്രാലയം, ആരോഗ്യ സൗകര്യങ്ങൾക്കുള്ളിലെ എല്ലാ മീറ്റിംഗുകളും താൽക്കാലികമായി നിർത്തി, വെർച്വൽ മീറ്റിംഗുകൾ മാത്രം ഇനി അനുവദിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News