ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ചില്ല; കടുത്ത നടപടി, 45 കടകൾ പൂട്ടി

  • 06/01/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാത്തിനെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ 45 കടകളും ഷോറൂമുകളും പൂട്ടി. മുനസിപ്പാലിറ്റി ഡയറക്ടർ ജനറലും ഹെൽത്ത് റെഗുലേഷൻസ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി ചെയർമാനുമായ അഹമ്മദ് അൽ മാൻഫൗഹി ആണ് ഇക്കാര്യം അറിയിച്ചത്. ഹെൽത്ത് റെഗുലേഷൻസ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോ​ഗത്തിന് ശേഷം കൊവിഡിനെ നേരിടുന്നതിനുള്ള സുപ്രധാന കമ്മിറ്റി നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 

ഉപഭോക്താക്കളും ജീവനക്കാരുമെല്ലാം മാസ്ക്കുകൾ ധരിക്കുകും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് ടൂറുകൾ സജീവമാക്കണമെന്നും നിർദേശമുണ്ട്. നിയമലംഘനങ്ങൾ നടത്തുന്ന എല്ലാ കടകൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അൽ മാൻഫൗഹി വ്യക്തമാക്കി. കടകളിൽ മാസ്ക്ക് ധരിക്കാതെ ഏതെങ്കിലും കസ്റ്റമർ പ്രവേശിച്ചാൽ പോലും അതിന്റെ ഉത്തരവാദിത്വം ഉടമയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News