ആരോ​ഗ്യ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഫീൽഡ് ടൂറുകളുമായി കുവൈത്ത് മുനസിപ്പാലിറ്റി

  • 06/01/2022

കുവൈത്ത് സിറ്റി: ആറ് ​ഗവർണറേറ്റുകളിലും ആരോ​ഗ്യ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഫീൽഡ് ടൂറുകൾ ആരംഭിച്ച് കുവൈത്ത് മുനസിപ്പാലിറ്റി. രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിൽ തുടരേണ്ടതിനായി മന്ത്രിസഭ മുന്നോട്ട് വച്ച ശുപാർശകൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാനാണ് ഫീൽഡ് ടൂറുകൾ നടത്തുന്നത്. സാൽമിയ നേതൃത്വവുമായി സഹകരിച്ച് ഹവാലി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ അലിയുടെ സാന്നിധ്യത്തിലാണ് പരിശോധനകളെന്ന് ഹവാലി എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. 

നാല് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ആരോ​ഗ്യ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പക്കാത്തിനാൽ 52 മുന്നറിയിപ്പ് നോട്ടീസുകളും നൽകി. അതേസമയം, 24 മണിക്കൂറും പരിശോധനകൾ തുടരുമെന്നും മാളുകളിലും മാർക്കറ്റുകളിലുമെല്ലാം ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും ക്യാപിറ്റൽ മുനസിപ്പാലിറ്റി വയലേഷൻസ് റിമൂവൽ വിഭാ​ഗം തലവൻ അബ്‍‍ദുള്ള ജാബർ പറഞ്ഞു. ചില പ്രധാന കൊമേഴ്സൽ കോംപ്ലക്സുകളിലും സൂക്ക് അൽ മുബാറക്കിയയിലും സ്ഥിരമായി സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News