ഒമിക്രോൺ ; മുനിസിപ്പൽ സെക്രട്ടേറിയറ്റ് മൂന്നുദിവസത്തേക്ക് പ്രവർത്തനം നിർത്തിവച്ചു

  • 10/01/2022

കുവൈറ്റ് സിറ്റി : മുനിസിപ്പൽ ജനറൽ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കിടയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ പ്രകടമായ വർധനയുണ്ടായതിനെ തുടർന്ന് നാളെ ചൊവ്വാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ നഗരസഭാ ജനറൽ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അടുത്ത ഞായറാഴ്ച ജോലി പുനരാരംഭിക്കും, ജോലിയിൽ തിരികെ പ്രവേശിക്കണമെങ്കിൽ   പിസിആർ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കണം എന്നും  സർക്കുലറിൽ പറയുന്നു. ജോലി സമയത്ത്  ആരോഗ്യ നിയന്ത്രണങ്ങളും ആവശ്യകതകളും നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News