കുവൈത്തിൽ പ്രതിദിനം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നത് 15,000ലേറെ പേർ

  • 10/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവി‍ഡ് കേസുകൾ വർധിച്ചതോടെ ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണവും കൂടി. 24 മണിക്കൂറിനിടെ  3683  പേർക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇതുവരെ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 528,000 ആയി ഉയർന്നു. പ്രതിദിനം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നത് 15,000ലേറെ പേരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് നിരവധി പേരാണ് ഇന്ന് ഫെയർ​ഗ്രൗണ്ടിൽ ബൂസ്റ്റർ ഡോസ് എടുക്കാനെത്തിയത്.

വാക്സിൻ അതിവേ​ഗം കൂടുതൽ പേരിലേക്ക് എത്തിക്കാനായും ആരോ​ഗ്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ മെഡിക്കൽ, നേഴ്സിം​ഗ് സ്റ്റാഫുകളെ നിയോ​ഗിച്ചു. ഒപ്പം റെഡ് ക്രെസന്റ് സൊസൈറ്റി വോളന്റിയർമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുൻകൂർ അപ്പോയിന്റ്‌മെന്റുകൾ ഇല്ലാത്തവർക്കും മൂന്നാം ഡോസ് സ്വീകരിക്കാൻ മന്ത്രാലയം അനുമതി നൽകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News